0
Sale!

വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും

Original price was: ₹300.00.Current price is: ₹250.00.

book summary

Book : Varsham Vannu Kanathathum Greeshmam Ninnu Peythathum
Author: സുരേഷ് ബാബു ആലക്കോട് (Suresh Babu Alakode)
Genre : Memories
Binding : Paperback
Publisher : Carnet
Language : Malayalam

Categories ,
Stay updated, this item will be available soon!
Book Details
Book : Varsham Vannu Kanathathum Greeshmam Ninnu Peythathum Author: സുരേഷ് ബാബു ആലക്കോട് (Suresh Babu Alakode) Genre : Memories Binding : Paperback Publisher : Carnet Language : Malayalam

Description

ജനിച്ചു വളർന്ന നാട്ടിലും നടന്നു തീർത്ത വഴിയിലും അരികു വല്കരിക്കപ്പെട്ട മനുഷ്യരെ അടുത്തു നിന്നു കാണാൻ ശ്രമിച്ചപ്പോഴാണ് ഈ പുസ്തകം പിറന്നത്… ഒരു പക്ഷേ ‘പണ്ടിങ്ങനെയൊരാൾ ജീവിച്ചിരുന്നിരുന്നു ‘ എന്നു മാത്രം പഴമക്കാർ ആരെങ്കിലും എപ്പോഴെങ്കിലും ഓർത്തേക്കാവുന്ന വെറും മനുഷ്യരായിരുന്നു അവർ….. സ്മൃതി മണ്ഡപങ്ങളോ പ്രതിമകളോ തീർക്കപ്പെടാൻ മാത്രം സാമൂഹ്യ പ്രസിദ്ധിയില്ലാത്തവർ… പക്ഷേ, നിശ്ചയമായും അവരായിരുന്നു ആ ദേശത്തിന്റെ ചരിത്ര നിർമ്മിതിക്ക് , അബോധപൂർവ്വമെങ്കിലും ഒഴിച്ചുകൂടാനാവാത്ത . സംഭവങ്ങളെ നിർമ്മിച്ചു നല്കിയത്… വിശപ്പും വിപ്ലവവും ഉന്മാദവും പ്രണയവും തമാശയും രതിയും പല ദ്വന്ദ്വങ്ങളായി നമുക്ക് അനുഭവപ്പെട്ടത് ഇവരിലൂടെത്തന്നെയാണ്…എല്ലാവരുടേയും കാഴ്ചവട്ടത്തിൽ ഇത്തരം മനുഷ്യർ ധാരാളമുണ്ടാകും…

“അയ്യോ അവരെക്കുറിച്ചെഴുതിയില്ലല്ലോ താ”നെന്ന് ഓരോ ദേശത്തെ എഴുത്തുകാരിലും നഷ്ടബോധം നിറയ്ക്കുന്ന മനുഷ്യരാണവർ… അവർ ഈ പുസ്തകത്തിലൂടെ വായനക്കാരുടെ മനസിലെങ്കിലും ജീവിക്കട്ടെ…. ഇവിടെ 23 അധ്യായങ്ങളിലായി 23 ജീവിതങ്ങളെ വായനക്കാർക്ക് അടുത്തു കാണാൻ കഴിയുമെന്നുറപ്പ്.

Recommended books