Description
നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള് കാണുന്നത്.
–ആര്. രാജശ്രീ
ചിരപരിചിതമായ നളകഥയെ ദമയന്തീചരിതമാക്കുന്ന മാജിക്കാണ് ‘അഖേദ.’ നളദമയന്തീകഥയിലെ നിഴല്‍വീണ ഇടങ്ങളെ വെളിച്ചംകൊണ്ട് നിറയ്ക്കുകയാണ് നോവലിസ്റ്റ്. അനന്തമായ സഹനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അതിമനോഹരമായ ആഖ്യാനമാണ് ഈ നോവല്‍.
–എസ്.ആര്. ലാല്‍
കണ്ണീരൂറിയ കാടകങ്ങളില്‍നിന്നും മരുപ്പറമ്പുമനസ്സിലേക്കുള്ള ദമയന്തിയെന്ന പെണ്ണിന്റെ യാത്രയുടെ കാഴ്ചയെഴുത്ത്–വിഷ്വല്‍ റൈറ്റിങ്. അതാകട്ടെ, കാവ്യഭാഷയോടടുക്കുന്ന മനോഹര ശെലിയിലും; അതാണ് ‘അഖേദ.’
–ആര്. നന്ദകുമാര്‍
ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍.





