Description
മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ, മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ. സി.വി. ശ്രീരാമന്റെ കഥകൾ നമ്മുടെ മുന്നിൽ ഇതൾ വിടർത്തുന്ന ലോകം വളരെ കൃത്യവും സത്യസന്ധവുമായി എഴുതപ്പെട്ട കഥപറച്ചിലിന്റെ മാന്ത്രികതയിലുള്ള എല്ലാ മലയാളിയുടെയും ആത്മശൈഥില്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഒരു തെളിനീരുറവയാണ്. മനുഷ്യാവസ്ഥയെ മാന്ത്രികമായി അഭിസംബോധന ചെയ്യുമ്പോഴും അവയ്ക്കു പിന്നിലെ സത്യസന്ധതയും ജൈവികമായ സ്വതസ്സിദ്ധതയും നമ്മെ അത്ഭുതപ്പെടുത്തും. മലയാളികളായ കഥയെഴുത്തുകാർ വലിയൊരളവിൽ കാല്പനികതയുടെ അടിമകളാണ്. കാല്പനികത മലയാളിയുടെ ജൈവപ്രതിഭയുടെ ഒഴിവാക്കാനാവാത്ത ഒരു മേദസ്സാണ് എന്ന് കേസരി ബാലകൃഷ്ണപിള്ള സൂചിപ്പിക്കുകയുണ്ടായി. ഏറ്റവും മികച്ച കഥാമാതൃകകളായി നാം കൊണ്ടാടിയ കൊണ്ടാടിക്കൊണ്ടിരിക്കുന്ന കഥകൾ വലിയൊരളവിൽ കാല്പനികതയുടെ ദുർമേദസ്സുകളാണ്. ഇവിടെയാണ് സി.വി. ശ്രീരാമന്റെ കഥകളുടെ വ്യത്യസ്ത നാം തിരിച്ചറിയുന്നത്. തിരഞ്ഞെടുപ്പ് / പഠനം: എൻ. ശശിധരൻ





