Description
മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ
ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന് അര്‍ഹമായിത്തീരുന്നു.
–എം.എന്‍. കാരശ്ശേരി
മുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു ജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു. കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്.
–ഇ.പി. രാജഗോപാലന്‍
ഭാഷയാലുള്ള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെ നിര്‍മ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രന് കഥയുടെ അനന്യതയും രാഷ്ട്രീയ–ലാവണ്യശക്തിയും.
–സജയ് കെ.വി.





