Description
മുൻപു വന്ന രണ്ടു നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. അതില്‍ നിലംപൂത്തു മലര്‍ന്ന നാള് സംഘകാലത്തിലെ കേരളീയജീവിതാവസ്ഥകള്‍ കണ്ടെത്തുകയായിരുന്നെങ്കില്‍ മുറിനാവ് പത്തും പന്ത്രണ്ടും നൂറ്റാണ്ടുകളിലെ സംഘര്‍ഷഭരിതമായ കേരളീയസമൂഹത്തിലെ അവസ്ഥാവിശേഷങ്ങളിലേക്കുള്ള അന്വേഷണമായിരുന്നു. ഇതിലാകട്ടെ പതിനേഴാം നൂറ്റാണ്ടുമുതല്‍ സമകാലികാവസ്ഥവരെയുള്ള കേരളീയജീവിതത്തിലെ പറയപ്പെടാത്ത ചരിത്രാവസ്ഥകളെ ഭാവനാത്മകമായി പൂരിപ്പിക്കുകയാണ്. ഇതോടെ ഈ ട്രിലജി പൂര്‍ണ്ണമാവുകയാണ്.





