CARNET BOOKS
കാർനെ പ്രഥമ നോവൽ പുരസ്കാരം 2026
നോവൽ മത്സരം
"പുതിയ ചിന്തകൾക്ക്, പുതിയ വാക്കുകൾക്ക്, ഒരു വലിയ വേദി."
സമ്മാനത്തുക
1 ലക്ഷം രൂപ
അവസാന തീയതി
ഓഗസ്റ്റ് 1, 2026
അവാർഡ് സമർപ്പണം
നവംബർ 8, 2026
രചനകൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി:
00ദിവസം
00മണിക്കൂർ
00മിനിറ്റ്
00സെക്കൻഡ്
മത്സരത്തിന് പ്രായപരിധിയില്ല. എഴുത്തുകാർക്ക് സ്വാഗതം!
നിബന്ധനകളും ക്രമങ്ങളും
1
പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ മാത്രമേ അയ്ക്കാൻ പാടുള്ളൂ
2
മലയാളത്തിലുള്ള രചനകൾ മാത്രമാണ് പരിഗണിക്കുക.
3
പരിഭാഷ, അനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
4
മത്സരാർത്ഥികൾ നോവൽ ടൈപ്പ്സെറ്റ് ചെയ്ത് മൂന്ന് കോപ്പികൾ രജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. ഒപ്പം സോഫ്റ്റ് കോപ്പിയും editor@carnetbooks.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം.
5
കൃതിയുടെ ഒരു ഭാഗത്തും സ്വന്തം പേരോ, മേൽവിലാസമോ, രചയിതാവിനെ തിരിച്ചറിയുന്നതിന് സാധ്യതയുള്ള വിവരങ്ങളോ ചേർക്കാൻ പാടില്ല.
6
മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകൾ അയക്കരുത്.
7
ഏതെങ്കിലും സാഹിത്യകൃതികളിൽ നിന്നോ സംഭവങ്ങളിൽ നിന്നോ പ്രചോദനം ഉൾക്കൊണ്ടുള്ള രചനകളാണെങ്കിൽ അത് രേഖപ്പെടുത്തിയിരിക്കണം.
8
രചനയുടെ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ വിവർത്തനം ചെയ്തോ അല്ലാതെയോ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച അവലംബം നൽകിയിരിക്കണം.
9
മത്സരത്തിന് പ്രായപരിധിയില്ല.
10
അയയ്ക്കുന്ന കൃതിയുടെ കോപ്പി രചയിതാക്കൾ സൂക്ഷിക്കേണ്ടതാണ്. രചനകൾ തിരിച്ച് അയക്കുന്നതല്ല.
11
അവാർഡ് ലഭിക്കുന്ന കൃതിയുടെ പകർപ്പവകാശം 5 വർഷക്കാലത്തേക്ക് കാർനെ ബുക്സിൽ നിക്ഷിപ്തമായിരിക്കും.
12
അന്തിമ പട്ടികയിലെത്തുന്ന മറ്റ് 5 നോവലുകളുടെ 3 പതിപ്പുകൾ വരെ പ്രസിദ്ധീകരിക്കാനുള്ള അവകാശം കാർനെ ബുക്സിൽ നിക്ഷിപ്തമായിരിക്കും.
13
ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
14
രചന അയക്കുന്ന കവറിനു പുറത്ത് 'കാർനെ നോവൽപുരസ്കാരം - 2026' എന്ന് എഴുതിയിരിക്കണം.
15
മത്സരാർത്ഥി തിരിച്ചറിയൽ രേഖയുടെ കോപ്പി സഹിതം രചന താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കണം.
രചനകൾ അയയ്‌ക്കേണ്ട മേൽവിലാസം
CARNET BOOKS PRIVATE LIMITED
12/345 A, ALANCHERIL BUILDING,
THELLAKOM, ATHIRAMPUZHA P.O.,
KOTTAYAM - 686 562.
12/345 A, ALANCHERIL BUILDING,
THELLAKOM, ATHIRAMPUZHA P.O.,
KOTTAYAM - 686 562.