വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്ന് പെയ്തതും
സുരേഷ് ബാബു ആലക്കോട് മാഷടെ ഈ ആദ്യ പുസ്തകം കേവലമൊരു വായനയല്ല, മറിച്ച് ഒരുകൂട്ടം മനുഷ്യരിലേക്കും ഓർമ്മകളിലേക്കും തുഴഞ്ഞുപോകുന്ന അദ്ദേഹത്തിന്റെ ആത്മയാത്രയാണ്. തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരെയും മനസ്സിൽ തങ്ങിനിന്ന സംഭവങ്ങളെയും അത്രമേൽ ലളിതമായ ആഖ്യാനത്തിലൂടെയാണ് മാഷ് ഇതിൽ പകർത്തിവെച്ചിരിക്കുന്നത്.…
