CARNET BOOKS

മാതൃത്വത്തിന്റെ പുതിയ അർത്ഥങ്ങൾ തേടി

ഫൈസൽ ബാവ സിനി മാത്യു ജോണിന്റെ ‘അനന്തരം ആറാം ദിവസം’ എന്ന നോവൽ കയ്യിൽകിട്ടിയിട്ടു കുറച്ചുദിവസമായി. വായിച്ചപ്പോൾ എഴുതണം എന്ന് തോന്നിയ ചില കാര്യങ്ങൾ, ഈ നോവലിന്റെ പശ്ചാത്തലംകൊണ്ട് വായനയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നുണ്ട്. ഗർഭപാത്രത്തിന്റെ കച്ചവടവൽക്കരണം സാധാരണമായിക്കഴിഞ്ഞ ഇക്കാലത്ത്, വാടക ഗർഭധാരണത്തെ അസ്തിത്വപരവും വൈകാരികവുമായ ഒരു തലത്തിലേക്ക് ഉയർത്തുകയാണ് ഈ കൃതി. കുടുംബത്തിന്റെ അതിജീവനത്തിനായി സറോഗേറ്റ് മദറാകാൻ തയ്യാറാകുന്ന രജനി എന്ന സാധാരണക്കാരിയായ സ്ത്രീയിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് സ്വന്തം മകന്റെ അടിയന്തര […]

Ananatharam Aaram Dhivasam - By Cini Mathew John

ഫൈസൽ ബാവ

സിനി മാത്യു ജോണിന്റെ ‘അനന്തരം ആറാം ദിവസം’ എന്ന നോവൽ കയ്യിൽകിട്ടിയിട്ടു കുറച്ചുദിവസമായി. വായിച്ചപ്പോൾ എഴുതണം എന്ന് തോന്നിയ ചില കാര്യങ്ങൾ, ഈ നോവലിന്റെ പശ്ചാത്തലംകൊണ്ട് വായനയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നുണ്ട്. ഗർഭപാത്രത്തിന്റെ കച്ചവടവൽക്കരണം സാധാരണമായിക്കഴിഞ്ഞ ഇക്കാലത്ത്, വാടക ഗർഭധാരണത്തെ അസ്തിത്വപരവും വൈകാരികവുമായ ഒരു തലത്തിലേക്ക് ഉയർത്തുകയാണ് ഈ കൃതി.

കുടുംബത്തിന്റെ അതിജീവനത്തിനായി സറോഗേറ്റ് മദറാകാൻ തയ്യാറാകുന്ന രജനി എന്ന സാധാരണക്കാരിയായ സ്ത്രീയിലൂടെയാണ് കഥ വികസിക്കുന്നത്. പിന്നീട് സ്വന്തം മകന്റെ അടിയന്തര ആവശ്യങ്ങൾക്കായി വീണ്ടും അതേ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുന്ന അമ്മയാണ് അവൾ. പണത്തിനപ്പുറം മാതൃത്വത്തിന്റെ അടങ്ങാത്ത ചോദനയും സ്നേഹവുമാണ് അവളെ നയിക്കുന്നത്. സർപ്പഞ്ചും പഞ്ചായത്തും നടത്തുന്ന പീഡനങ്ങളെ തന്റേടത്തോടെ നേരിടുന്ന രജനി, ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ശക്തയായ സ്ത്രീത്വത്തിന്റെ പ്രതീകമായി മാറുന്നു. നോവലിന്റെ നട്ടെല്ലായി നിൽക്കുന്ന സോനാലി ദീദിയുടെ കഥാപാത്രവും ജാതി വിവേചനത്തിന്റെ നേർക്കാഴ്ചകളും ആഖ്യാനത്തിന് കൂടുതൽ ആഴം നൽകുന്നുണ്ട്.

“രജനിയുടെ മടിയിൽ മകനും വയറിനുള്ളിൽ മകന്റെ കുഞ്ഞും” എന്ന അവസ്ഥ നോവലിന്റെ പ്രമേയപരമായ സങ്കീർണ്ണതയെയും വൈകാരിക തീവ്രതയെയും വ്യക്തമാക്കുന്നു. സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളെയും അതിജീവന പോരാട്ടങ്ങളെയും ലളിതമായ ഭാഷയിൽ അടയാളപ്പെടുത്തുന്ന ഈ നോവൽ വായനക്കാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!