CARNET BOOKS

Ajay P Mangattu

ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ എം.കെ. ഫക്രുദീന്റെയും മീരയുടെയും മകനായി ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. നിലവിൽ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു.

‘രാത്രി’ (ഏലീ വീസൽ), ‘അംബേദ്കർ: ഒരു പ്രബുദ്ധ ഇന്ത്യയ്ക്കായി’ (ഗെയ്ൽ ഓംവെത്), ‘നാല്പതു പ്രണയനിയമങ്ങൾ’ (എലിഫ് ഷഫാക്), ‘ദെറീദ: ഇസ്‌ലാമും പടിഞ്ഞാറും’ (മുസ്തഫ ഷെരീഫ്) എന്നീ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ‘നോം ചോംസ്‌കി: ധൈഷണിക ജീവചരിത്രം’, ‘ഏകാന്തതയുടെ പുരാവൃത്തം’, ‘ലോകം അവസാനിക്കുന്നില്ല’, ‘പറവയുടെ സ്വാതന്ത്ര്യം’ എന്നിവ സാഹിത്യ വിമർശന ഗ്രന്ഥങ്ങളായും, ‘ഹൃദയസല്ലാപം’ പഠനകൃതിയായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ അദ്ദേഹത്തിന്റെ ആദ്യ നോവലാണ്.

No products were found matching your selection.
Shopping cart close
Wishlist link copied!