Description
ഇന്ത്യൻ പണവ്യവസ്ഥയെ കീഴ്മേൽ മറിച്ച നോട്ട് നിരോധനം നടന്നിട്ട് 10 വർഷം പൂർത്തിയായിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ മാത്രമല്ല, സാമൂഹിക, രാഷ്ട്രീയ മേഖലകളിലും അതിശക്തമായ അനുരണനങ്ങളാണ് അത് സൃഷ്ടിച്ചത്. കള്ളപ്പണ വിരുദ്ധ യുദ്ധത്തിലെ നിർണായക മുന്നേറ്റമെന്നും ക്യാഷ്‌ലെസ് എക്കണോമിയിലേക്കുള്ള രാജ്യത്തിന്റെ ചുവടുവയ്പ്പെന്നുമൊക്കെ വർണിക്കപ്പെട്ട ആ നടപടിയെപ്പറ്റി ഭരണാധികാരികളിൽ നിന്ന് ഒരു പരാമർശവും ഇപ്പോൾ കേൾക്കാനില്ല. എന്താണ് നോട്ട് നിരോധനം ഇന്ത്യൻ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ സൃഷ്ടിച്ച ആഘാതങ്ങൾ? ഈ തീരുമാനത്തിന്റെ പിന്നിലെ യഥാർത്ഥ പ്രേരണകൾ എന്തെല്ലാമായിരുന്നു ? ഈ നിർണായക ചോദ്യങ്ങൾക്ക്
ഉത്തരം തേടുകയാണ് ഈ കൃതി.

