Description
നമ്മൾ പൂർണ്ണരല്ലെന്ന തിരിച്ചറിവിലാണ് ജീവിതം അതിന്റെ ഏറ്റവും ഭംഗിയുള്ള പാഠങ്ങൾ നമ്മെ പഠിപ്പിച്ചു തുടങ്ങുന്നത്. ഈ താളുകളിൽ നിറഞ്ഞുനിൽക്കുന്നത് ദൈനംദിന ജീവിതത്തിന്റെ കുഞ്ഞു വഴികളിൽ നമ്മൾ മറന്നുപോയ ചില കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. — സഹജീവികളുടെ കാൽപാദങ്ങളിലേക്കും കണ്ണീരിലേക്കും നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ചില അനുഭവപാഠങ്ങൾ. അപ്പോൾ നാം തിരിച്ചറിയുന്നു നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സങ്കടങ്ങളും വിങ്ങിപ്പൊട്ടലുകളും കണ്ണീരുമെല്ലാം ഈ മണ്ണിൽ മനുഷ്യരായി ജീവിക്കുന്നതിന് നമ്മൾ നൽകേണ്ടി വരുന്ന കപ്പങ്ങളാണെന്ന്, അഹംഭാവത്തിന്റെയും സ്വാർത്ഥതയുടെയും കനത്ത വാതിലുകൾക്കപ്പുറത്ത് തകർച്ചകളിലും മുറിവുകളിലും നിന്നാണ് സ്നേഹത്തിന്റെയും കൃപയുടെയും പുതിയൊരു കിരണമുദിക്കുന്നതെന്ന്…





