CARNET BOOKS

നിഗൂഢതകളുടെ തടവറ തുറക്കുന്ന ആ വാക്ക്

നിഗൂഢതകളുടെ തടവറ എന്ന നോവലിനെ കുറിച്ച് സാഹിത്യകാരനും മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവിയുമായ പിഎം ഗിരീഷ് എഴുതുന്നു സാഹിത്യവായനയൊരു കാസിനോ ഗെയിം പോലെയാണ്. വിജയപരാജയങ്ങൾക്കിടയിലെ ചൂതാട്ടം. എഴുത്തുകാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന അർഥസഞ്ചയങ്ങളിലേക്ക് എത്തിയെന്നു സ്വയം തോന്നുമ്പോഴാണ് ആ ചൂതാട്ടത്തിൽ നാം വിജയിക്കുന്നത്. പി.എസ്.ജോസഫ് നോവലെഴുതാൻ ഒരു ഭാഷ കണ്ടുപിടിച്ചിരിക്കുന്നു. ഡി നഗരമെന്ന കല്പനാ ലോകത്തിലെ അനുഭവസഞ്ചയത്തെ ആവിഷ്കരിക്കാൻ ഉചിതമായ പദയോജനയാൽ സമൃദ്ധമായൊരു ഭാഷ. നല്ല പാത്രസൃഷ്ടി: അതുല്യ. ഡി നഗരത്തിലെ ആത്മീയ നേതാവായ ബോസ് […]

nigoodathakalude-thadavara-by-PS-Joseph-book-review.

നിഗൂഢതകളുടെ തടവറ എന്ന നോവലിനെ കുറിച്ച് സാഹിത്യകാരനും മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവിയുമായ പിഎം ഗിരീഷ് എഴുതുന്നു

സാഹിത്യവായനയൊരു കാസിനോ ഗെയിം പോലെയാണ്. വിജയപരാജയങ്ങൾക്കിടയിലെ ചൂതാട്ടം. എഴുത്തുകാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന അർഥസഞ്ചയങ്ങളിലേക്ക് എത്തിയെന്നു സ്വയം തോന്നുമ്പോഴാണ് ആ ചൂതാട്ടത്തിൽ നാം വിജയിക്കുന്നത്. പി.എസ്.ജോസഫ് നോവലെഴുതാൻ ഒരു ഭാഷ കണ്ടുപിടിച്ചിരിക്കുന്നു. ഡി നഗരമെന്ന കല്പനാ ലോകത്തിലെ അനുഭവസഞ്ചയത്തെ ആവിഷ്കരിക്കാൻ ഉചിതമായ പദയോജനയാൽ സമൃദ്ധമായൊരു ഭാഷ. നല്ല പാത്രസൃഷ്ടി: അതുല്യ. ഡി നഗരത്തിലെ ആത്മീയ നേതാവായ ബോസ് സൃഷ്ടിച്ച ശാന്തിഭവൻ എന്ന രാജ്യമില്ലാ തടവറയുടെ സി.ഇ.ഒ. ആയ അതുല്യ ഒരു ഗവേഷകനാകുന്നു. മധ്യകാല പീഡനങ്ങളായിരുന്നു ഗവേഷണവിഷയം. അതുല്യയെ സൃഷ്ടിച്ചതാകാട്ടെ അതുല്യമായൊരു ഭാഷയിലും. ഭൂപടങ്ങളിലില്ലാത്ത സാങ്കല്പികലോകത്തെ ആവിഷ്കരിക്കാനും ഏകാന്തതയുടെയും തടവറയുടെയും ഭാഷ സൃഷ്ടിച്ച് നോവലിലേക്ക് പകർത്താനുമുള്ള, നോവലിസ്റ്റിന്റെ മിടുക്ക് വല്ലാത്തൊരു അനുഭൂതിയാണ് തരുന്നത്. കാഴ്ചയിൽ ചെറിയ നോവൽ. പക്ഷേ ഓരോ ഖണ്ഡികയും പല ബാഹ്യപുറങ്ങളെയും ഒളിപ്പിച്ചുവെച്ചിരിക്കുന്നതിനാൽ, വൻനോവൽ വായനയ്ക്കുള്ള സമയം കരുതണം. ജോർജ് ഓർവലും എച്ച്.ജി. വെൽസുംചേർന്നു മലയാളത്തിൽ ഒരു നോവൽ എഴുതിയാൽ അതിന് ‘നിഗൂഢതകളുടെ തടവറ`എന്ന ഈ നോവലിലെ ഭാഷതന്നെയായിരിക്കും തിരഞ്ഞെടുക്കുക!.

ഈ നോവലിനെക്കുറിച്ച് നോവലിസ്റ്റ് പറയുന്നതുപോലെയൊരു ഖണ്ഡിക ഈ നോവലിലുണ്ട്. അത് ഇങ്ങനെയാണ്: “പുസ്തകം നോക്കൂ. ആകാശവും ഭൂമിയും പോലെ ചതുരാകൃതിയിലാണ് അവിടെ ചിത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്. ഓരോ വിഭാഗവും ഒരു വാക്കുകൊണ്ട് നമുക്ക് തുറക്കാം.. വാക്കാണ് താക്കോൽ”. ഈ നോവൽ തുറക്കാനുള്ള വാക്ക് ഏതാണ്?

ഞാൻ കണ്ടെത്തിയ വാക്കായിരിക്കില്ല പ്രിയ വായനക്കാരേ, നിങ്ങളുടേത്. നോവൽ വായിച്ചു തീരുമ്പോൾ നിങ്ങൾക്ക് ആ വാക്ക് കിട്ടും. അതായിരിക്കും നിഗൂഢതകളുടെ തടവറ തുറക്കുന്ന ആ വാക്ക്..

 

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!