CARNET BOOKS

നിഗൂഢതകളുടെ തടവറ: നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷം

ജയകൃഷ്ണൻ വല്ലപ്പുഴ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായ പ്രിയ സുഹൃത്ത് പി എസ് ജോസഫിൻ്റെ പുതിയ നോവലാണ്’ നിഗൂഢതകളുടെ തടവറ’. പുസ്തകത്തിൻ്റെ പ്രധാന പ്രമേയം നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷമാണ്. സയൻസ് ഫിക്‌ഷൻ്റേയും ഫാൻ്റസിയുടേയും മിശ്രണമാണ് നമുക്കിതിൽ കാണാനാവുക. സാങ്കേതിക വിദ്യയുടെ കാറ്റസ്ട്രോഫിക് ആയ പരിണാമങ്ങൾ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഹരാരി തൻ്റെ പുസ്തകത്തിൽ പ്രവചിക്കുന്നത് പോലെയുള്ള ഭീകരമായ ഒരവസ്ഥ ഇവിടെ സംജാതമാകുന്നു. എന്നാൽ ഇവിടെ സ്വയം ബോധമുള്ള ഒരു നിർമിത ബുദ്ധി (( […]

Nigoodathakalude-Thadavara-by-PS-Joseph.

ജയകൃഷ്ണൻ വല്ലപ്പുഴ

കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായ പ്രിയ സുഹൃത്ത് പി എസ് ജോസഫിൻ്റെ പുതിയ നോവലാണ്’ നിഗൂഢതകളുടെ തടവറ’. പുസ്തകത്തിൻ്റെ പ്രധാന പ്രമേയം നിർമിത ബുദ്ധിയും (AI) മനുഷ്യത്വവും തമ്മിലുള്ള സംഘർഷമാണ്. സയൻസ് ഫിക്‌ഷൻ്റേയും ഫാൻ്റസിയുടേയും മിശ്രണമാണ് നമുക്കിതിൽ കാണാനാവുക. സാങ്കേതിക വിദ്യയുടെ കാറ്റസ്ട്രോഫിക് ആയ പരിണാമങ്ങൾ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

ഹരാരി തൻ്റെ പുസ്തകത്തിൽ പ്രവചിക്കുന്നത് പോലെയുള്ള ഭീകരമായ ഒരവസ്ഥ ഇവിടെ സംജാതമാകുന്നു. എന്നാൽ ഇവിടെ സ്വയം ബോധമുള്ള ഒരു നിർമിത ബുദ്ധി (( Sentient AI) സ്വന്തമായി ചിന്തിക്കാനും മനുഷ്യ വികാരങ്ങൾ പ്രകടിപ്പിക്കാനും തുടങ്ങുന്നു. ഇത് ഐസക് അസിമോവിൻ്റെ I , Robot എന്ന കഥയിലെ സാഹചര്യം പോലെ ഒന്ന് സൃഷ്ടിക്കുന്നു. തൻ്റെ നിർമാതാവിനെത്തന്നെ അത് ചോദ്യം ചെയ്യുന്നു. മനുഷ്യൻ്റെ വികാരങ്ങൾ ഭാഗികമായെങ്കിലും ഉൾക്കൊള്ളുമ്പോൾ നൈതികതയും അതിലേക്ക് കടന്നു വരുന്നു എന്ന സൂചനയാണത് നൽകുന്നത്. ഇവിടെ നിർമിത ബുദ്ധി ഉപയോഗിച്ച് നൃശംസമായ, മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ചെയ്യുന്നത് ജോർജ് ഓർവെല്ലിൻ്റെ 1984 ലേത് പോലുള്ള ഒരു സർവാധിപത്യ സംവിധാനവും അതിൻ്റെ മേലാളനുമാണ്. അതിനെ പ്രതിരോധിക്കുന്നത് ആ സംവിധാനം സൃഷ്‌ടിച്ച നിർമിതബുദ്ധി തന്നെയാണെന്ന ഒരു വലിയ സന്ദേശം കൂടി അത് തരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Shopping cart close
✓ Wishlist link copied!