Dr. Baby Sam Samuel
നിരന്തരമായ ആത്മീയാന്വേഷണങ്ങളിലൂടെ ക്രിസ്തുസ്വത്വത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന എഴുത്തുകാരനും ചിന്തകനുമാണ് ഡോ. ബേബി സാം സാമുവൽ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനനം. ന്യുയോർക്ക് സിറ്റി സിവിൽ സർവ്വീസ് എക്‌സാമിനേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്നു. പ്രശസ്തനായ എഴുത്തുകാരൻ, സാമൂഹിക സംരംഭകൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോ. സാമുവൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അമേരിക്ക, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ സമൂഹപരിവർത്തന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. നിരവധി സാമൂഹിക സംരംഭങ്ങളുടെ സഹസ്ഥാപകനായ അദ്ദേഹം വിവിധ Non-profit സംഘടനകളുടെ ഭരണസമിതി അംഗമാണ്. പഠനത്തെ ജീവിതസപര്യയാക്കി മാറ്റിയിട്ടുള്ള ഡോ. സാമുവൽ മാനേജ്മെന്റിലും സൈക്കോളജിയിലും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ കൗൺസിലിംഗിലും ബിഹേവിയറൽ തെറാപ്പിയിലും പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളും വൈവിധ്യമാർന്ന അന്തർദേശീയ നേതൃത്വപാടവവും അടിസ്ഥാനമാക്കി ആത്മീയ ആഴവും സമകാലിക ഉൾക്കാഴ്ചയും സമന്വയിപ്പിച്ച വ്യതിരിക്തമായ ഒരു സമീപനമാണ് അദ്ദേഹം തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്. ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മീയ യാത്രയുടെ പ്രതിഫലനമാണ്—തകർച്ചകളാലും പുനഃസ്ഥാപനങ്ങളാലും വിശുദ്ധസ്നേഹത്തിന്റെ ശക്തിയാലും രൂപപ്പെട്ട ഒരു ജീവിതയാത്ര. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച കനമേതുമില്ലാതെ, ഗാന്ധി, സിഎസ്എസ് പ്രസിദ്ധീകരിച്ച Twelve + എന്നിവയാണ് മറ്റ് കൃതികൾ. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.samsamuel.info.