Pradeep Panangad
പ്രദീപ് പനങ്ങാട്
പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിൽ പനങ്ങാട് ജനനം. കേരള സർവകലാശാല, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം. വിവിധ പത്ര/ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്തു. മലയാള സമാന്തര മാസിക ചരിത്രം, മറുവഴി പുതുവഴി–കേരളത്തിലെ ബദൽ പ്രസ്ഥാനങ്ങൾ, അരവിന്ദായനം, ഭരത് മുരളി, പി എ ബക്കർ കാലത്തിന്റെ മണിമുഴക്കം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. നരേന്ദ്ര പ്രസാദ്, എം. ജി. രാധാകൃഷ്ണൻ ജീവിതം സംഗീതം ഓർമ്മ, എം. സുകുമാരൻ കഥയും സിനിമയും, യു. ആർ. അനന്തമൂർത്തി
എഴുത്ത് ജീവിതം രാഷ്ട്രീയം, പ്രിയപ്പെട്ട പത്മരാജൻ, ഞങ്ങളുടെ എസ് എഫ് ഐ കാലം എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.