Description
ഒരു ജനതയുടെ ചരിത്രത്തെ അതിൻ്റെ വേരുകളിൽ നിന്ന് തന്ത്രപൂർവ്വം അടർത്തിമാറ്റി, അവരുടെ ആത്മരക്ഷാർത്ഥമുള്ള പ്രതികരണങ്ങളിൽ നിന്നുമാത്രം ആഖ്യാനം ചെയ്തുതുട ങ്ങുമ്പോൾ കാര്യകാരണബന്ധങ്ങൾ തലകീഴായി മറിയുന്നു. ഇതോടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ കാരണമില്ലാത്ത ക്രൂരതകളായും, അധിനിവേശ ശക്തികളുടെ അതിക്രമങ്ങൾ നിയമപരമായ സ്വയംരക്ഷയായും ആഗോള പൊതുബോധ ത്തിൽ ചിത്രീകരിക്കപ്പെടുന്നു.
പലസ്തീൻ സംഘർഷം, മിഡിൽ ഈസ്റ്റ് കോൺഫ്ലിക്റ്റ് തുടങ്ങിയ സൗകര്യപ്രദമായ സംജ്ഞകളിൽ നിരന്തരം വിനിമയം ചെയ്യപ്പെട്ടത് ഈ പൊതുബോധ ഉൽപ്പന്നമാണ്. ഇത്തരത്തിൽ കീഴ്മേൽ മറിക്കപ്പെട്ട യാഥാർത്ഥ്യങ്ങളെ യഥാസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതായത് കഥയെ വീണ്ടും ‘ഒന്നാമതായി’യിൽ നിന്ന് പറയാൻ തുടങ്ങുക എന്നതാണ് പലസ്തീൻ സാഹിത്യത്തിൻ്റെ സർവ്വതലസ്പർശിയായ പ്രമേയവും പ്രഥമ രാഷ്ട്രീയ ദൗത്യവും.




