Surab
ശരിയായ പേര് അബൂബക്കര്‍ അഹമ്മദ്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരം സ്വദേശി. ഉപ്പ: കുണ്ടംകടവത്ത് അഹമ്മദ്. ഉമ്മ: നാലുപുരപ്പാട്ടില്‍ ആയിഷ. ആനുകാലികങ്ങളില്‍ കഥ, കവിത, നോവല്‍, അനുഭവം എഴുതുന്നു. എഴുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കവിതയ്ക്ക് മലയാള മനോരമ യുവ അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, കാസര്‍കോട് പബ്ലിക് സെര്‍വെന്റ്‌സ് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് കഥയ്ക്ക് കമലാസുരയ്യ അവാര്‍ഡ്, നോവലിന് കൈരളി ബുക്‌സ് അവാര്‍ഡ്, തിരക്കഥയ്ക്ക് സെവന്‍ ആര്‍ട്ട്‌സ് ചിത്രഭൂമി അവാര്‍ഡ് എന്നിവ കിട്ടിയിട്ടുണ്ട്. 2005–ലെ അറേബ്യ അക്ഷരശ്രീ പുരസ്‌ക്കാരം. ‘അരയാക്കടവ്, പച്ചത്തെയ്യം’ എന്നീ സിനിമകള്‍ക്ക് പാട്ടെഴുതി. ഏറെക്കാലം കുടുംബസമേതം ഷാര്‍ജയില്‍ ആയിരുന്നു. ഇപ്പോള്‍ എഴുത്തും വായനയുമായി ബേക്കല്‍ കുന്നില്‍ താമസിക്കുന്നു.