Description
ഭാഷകളുടെ ഉടുപ്പുമാറ്റത്തിലൂടെ അപരദേശാനുഭവങ്ങളെ സ്വന്തം ഇടമാക്കി മാറ്റുന്ന ലോകസാഹിത്യത്തിലെ മികവാര്‍ന്ന പതിമൂന്നു കഥകളുടെ സമാഹാരം. ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കഥകളുടെ ഹൃദ്യമായ വായനാനുഭവമാണ് ഈ കൃതി. ഈ കഥകളെല്ലാം തന്നെ പല കാലങ്ങളില്‍ മലയാളത്തിലെ പ്രമുഖ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നവയാണ്. അതുകൊണ്ടുതന്നെ സമൃദ്ധമായ ഒരു വിളവെടുപ്പിന്‍റെ ഉത്സവപ്രതീതി ജനിപ്പിക്കാന്‍ ഈ കഥകള്‍ക്ക് കഴിയുന്നുണ്ട്.





