CARNET BOOKS

Kunjappa Pattanur

1947 ജൂണ്‍ 1-ന് കണ്ണൂര്‍ ജില്ലയില്‍ പട്ടാന്നൂര്‍ ഗ്രാമത്തില്‍ ജനനം. പട്ടാന്നൂര്‍ യു.പി.സ്‌കൂള്‍, ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1971-ല്‍ ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. 1975 മുതല്‍ 2002 വരെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗം. ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍, പുരോഗമന കലാസാഹിത്യസംഘം എന്നീ സാംസ്‌ക്കാരിക സംഘടനകളില്‍ സംസ്ഥാന സമിതിയംഗമായിരുന്നു. അമ്മ: കാരായി പൈതല്‍, അച്ഛന്‍: കൊട്ടേക്കണ്ടി കുഞ്ഞമ്പു, ഭാര്യ: ശ്രീമതി ഇ. ശൈലജ, മക്കള്‍: സൂര്യ, സൂന, സിതാര, പേരക്കുട്ടികള്‍: ജീവേന്ദു, ജ്വലിത്, നികേത്, നക്ഷത്ര, നോറ, വിഹാന്‍. വിലാസം : കവിത, ചേലോറ, പി. ഒ. വാരം, കണ്ണൂര്‍ – 670 594 ഫോണ്‍ : 94468 44669, 97464 13090, 94954 10330

Shopping cart close
Wishlist link copied!