K. Sachidanandan
1946-ല്‍ തൃശ്ശൂര്‍ ജില്ലയില്‍ പുല്ലൂറ്റ് എന്ന ഗ്രാമത്തില്‍ ജനിച്ച കവിയും പരിഭാഷകനും അധ്യാപകനുമായ കെ. സച്ചിദാനന്ദന്‍ കവിത, കഥ, നാടകം, കുട്ടിക്കവിത, ഗീതങ്ങള്‍, യാത്രാവിവരണം, സൈദ്ധാന്തിക ലേഖനങ്ങള്‍, സാഹിത്യപഠനങ്ങള്‍, സാഹിത്യപത്രപ്രവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ മിക്ക ശാഖകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും കേന്ദ്രസാഹിത്യ അക്കാദമി ദ്വൈമാസികം ‘ഇന്ത്യന്‍ ലിറ്ററെച്ചര്‍’, സാര്‍ക്ക് ത്രൈമാസികം ‘ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്നിവയുടെ പത്രാധിപരായും ‘കഥ’ പ്രസാധനശാലയിലെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷന്‍. മലയാളത്തില്‍ മുപ്പതിലേറെ കവിതാസമാഹാരങ്ങളും സഞ്ചയനങ്ങളും നിരവധി പരിഭാഷാ-ലേഖനസമാഹാരങ്ങളും. ഇംഗ്ലീഷില്‍ രചിച്ച അഞ്ചു ലേഖനസമാഹാരങ്ങള്‍. എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, അറബിക്, ഐറിഷ്, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും നാല്‍പ്പതിലേറെ സ്വന്തം കവിതകളുടെ സമാഹാരങ്ങള്‍. മുപ്പത്തഞ്ചു രാജ്യങ്ങളില്‍ സാഹിത്യോത്സവങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധി. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി, ഇന്ത്യന്‍-ലോക-കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലേറെ പുസ്തകങ്ങളുടെ എഡിറ്റര്‍. വിവിധ വിഭാഗങ്ങളില്‍ കേരള സാഹിത്യ അക്കാദമിയുടെ അഞ്ചു പുരസ്‌കാരങ്ങള്‍, കേന്ദ്ര സാഹിത്യഅക്കാദമി പുസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരമടക്കം വിവിധ സംസ്ഥാനങ്ങളിലെ സുപ്രധാന പുരസ്‌കാരങ്ങള്‍, ഇറ്റലിയില്‍ നിന്ന് നൈറ്റ്ഹുഡ് തുടങ്ങി 76 പുരസ്‌കാരങ്ങളും ബഹുമതികളും. വിലാസം: ബോധി, വില്ല നമ്പര്‍ 6, ഹരിത ഹോംസ്, വടൂക്കര, തൃശ്ശൂര്‍- 680007, കേരളം. മൊബൈല്‍ നമ്പര്‍: 0091-9868232794.