CARNET BOOKS

Luigi Pirandello

നാടകകൃത്ത്, നോവലിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ ഇറ്റാലിയന്‍ എഴുത്തുകാരന്‍. ആധുനിക നാടകവേദിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പിരാന്തല്ലോയാണ് Absurd theatre പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. ജീവിതദുരന്തങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മുഖ്യകൃതികള്‍: നാടകങ്ങള്‍: Six characters in search of an author, Henry IV, To Clothe the Naked, The Man with the Flower in His Mouth, Either of One or of None, Tonight We Improvise. നോവലുകള്‍: The Late Mattia Pascal, Her Husband, The Outcast. കവിതകള്‍: Playful Evil, Easter of Gea, Out of Tune. കഥകള്‍: Short Stories for A Year (15 volumes). 1934-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

Shopping cart close
Wishlist link copied!