CARNET BOOKS

G. P. Ramachandran

ഏറ്റവും നല്ല ചലച്ചിത്ര നിരൂപകനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണകമലം 2006-ല്‍ നേടിയ ജി. പി. രാമചന്ദ്രന് 1998, 2003, 2009, 2011 എന്നീ വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സിനിമയും മലയാളിയുടെ ജീവിതവും, കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടി, 25 ലോകസിനിമകള്‍, ഇന്ത്യന്‍ സിനിമയില്‍നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍, മലയാളസിനിമ- ദേശം ഭാഷ സംസ്ക്കാരം, ലോകസിനിമ-കാഴ്ചയും സ്ഥലകാലങ്ങളും, ലോകസിനിമായാത്രകള്‍, ലോകസിനിമാ ഡയറി, പച്ച ബ്ലൗസ്, ഗൊദാര്‍ദ് – പല യാത്രകള്‍ എന്നീ പുസ്തകങ്ങളും നൂറു കണക്കിന് ലേഖനങ്ങള്‍ മലയാളത്തിലെ ചെറുതും വലുതുമായ അച്ചടി/ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയും ദേശീയതയും എന്ന പുസ്തകം എഡിറ്റ് ചെയ്തു. സെല്ലുലോയ്ഡ്-ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും, അരക്ഷിതമാകുന്ന ഇന്ത്യ, ആരാണ് ഭീകരന്‍/എന്താണ് ഭീകരത എന്നീ പുസ്തകങ്ങളുടെ എഡിറ്റര്‍മാരിലൊരാളുമാണ്. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസ്കി ഇന്ത്യാ ചാപ്റ്റര്‍ ട്രഷററുമാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ മുഖമാസികയായ ദൃശ്യതാളത്തിന്റെ പത്രാധിപസമിതി അംഗമാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പങ്കെടുത്തിട്ടുള്ള ജി. പി. രാമചന്ദ്രന്‍ ദേശീയ സിനിമാ അവാര്‍ഡ് (രചനാവിഭാഗം), സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്രമേള (കുര്‍ദിസ്താന്‍/ഇറാഖ്), എല്‍ഗോന ഫിലിം ഫെസ്റ്റിവല്‍ (ഈജിപ്ത്), ബെങ്കളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള, അന്താരാഷ്ട്ര ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേള (ഐഡിഎസ്എഫ്എഫ്കെ), കേരളസംസ്ഥാന ടെലിവിഷൻ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, സൈൻസ് ഇന്ത്യൻ കഥേതര ചലച്ചിത്രമേള, വിബ്ജിയോർ ചലച്ചിത്രമേള, ജോൺ ഏബ്രഹാം പുരസ്കാരം, എസ് ബി ടി മാധ്യമഅവാർഡ്, ഐഎഫ്എഫ്കെ (കെ.ആര്‍. മോഹനന്‍ പുരസ്കാരം), അംബേദ്കര്‍ മാധ്യമഅവാര്‍ഡ് അടക്കം ധാരാളം ജൂറികളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ചീഫ് അസോസിയേറ്റായി വിരമിച്ചു. ഭാര്യ: എം. പി. പ്രീത, മകള്‍: മേധ പി. ആര്‍. വിലാസം: അകം, പെരിമ്പടാരി തപാല്‍, മണ്ണാര്‍ക്കാട്, പാലക്കാട് ജില്ല 678762, gpramachandran@gmail.com, ഫോണ്‍ 9447239544, 9496296340

Shopping cart close
Wishlist link copied!