CARNET BOOKS

Unnikrishnan Aninja

കാസർഗോഡ് ചെമ്മനാട് അണിഞ്ഞയിലെ ഇടയില്യം മാധവൻ നായരുടെയും കോടോത്ത് ലക്ഷ്മി അമ്മയുടെയും മകനായി 1970-ൽ ജനിച്ചു. കോളിയടുക്കം ഗവ. യു.പി. സ്കൂൾ, ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചതിനുശേഷം പ്രീഡിഗ്രിയും ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. പഠനത്തിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 32 വർഷം ബോവിക്കാനം യു.പി. സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സംസ്ഥാനതല ഇംഗ്ലീഷ് അധ്യാപക പരിശീലകൻ, മോട്ടിവേഷൻ സ്പീക്കർ, ജീവിത നൈപുണ്യ ക്യാമ്പുകൾ, ഇംഗ്ലീഷ് നാടക ക്യാമ്പുകൾ, മലയാള സർഗാത്മക ക്യാമ്പുകൾ എന്നിവയ്ക്ക് നേതൃത്വം നൽകിവരുന്നു. നൂറിൽപരം പേരന്റിംഗ് ക്ലാസുകൾ നടത്തിയിട്ടുണ്ട്. കണ്ണൂർ ആകാശവാണിയിൽ നാടക കലാകാരൻ, സാംസ്കാരിക പ്രഭാഷണങ്ങൾ എന്നീ മേഖലകളിലും സജീവമാണ്. 2020-ൽ അധ്യാപകർക്കുള്ള റോട്ടറി നേഷൻ ബിൽഡർ അവാർഡ്, 2022-ൽ സാഹിത്യത്തിനുള്ള കൂർമിൽ എഴുത്തച്ഛൻ തുളുനാട് അവാർഡ്, അധ്യാപകർക്കുള്ള മുഹമ്മദ് ഷമീം ഉമരി അവാർഡ്, 2023-ൽ സംസ്ഥാന സർക്കാർ അധ്യാപക അവാർഡ് എന്നിവ കരസ്ഥമാക്കി. 

  • നല്ല രക്ഷിതാവ്
    New!-12%
    (0)

    നല്ല രക്ഷിതാവ്

    Book : Nalla Rakshithavu

    Author: Unnikrishnan Aninja ( ഉണ്ണികൃഷ്ണന്‍ അണിഞ്ഞ)

    Genre : Parenting

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹170.00.Current price is: ₹150.00.
Shopping cart close
✓ Wishlist link copied!