CARNET BOOKS

Tony Chittettukalam

എഴുത്തുകാരനും മാധ്യമപ്രവർത്തകനും ചലച്ചിത്ര സംവിധായകനും. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തുരുത്തിയില്‍ ഇത്തിത്താനം ചിറ്റേട്ടുകളം സി.സി. വര്‍ഗീസ്, എടത്വ പുത്തന്‍പുരയ്ക്കല്‍ റോസമ്മ വര്‍ഗീസ് എന്നിവരുടെ ആറു മക്കളില്‍ അഞ്ചാമനായി ജനനം. ദീപിക ദിനപ്പത്രത്തിൽ സബ് എഡിറ്ററായിരുന്നു. നേരനുഭവങ്ങള്‍: വി.ഡി. സതീശന്റെ ജീവിതവും രാഷ്ട്രീയവും, അന്‍ബോട് രാജമാണിക്യം (ജീവിതരേഖ), മഴപ്പുസ്തകം, കെ.എസ്. ചിത്ര: അനുഭവം ഓര്‍മ യാത്ര, മമ്മൂട്ടി: അഭ്രപാളിയിലെ ഇതിഹാസം, കളിമണ്‍പ്രതിമകളുടെ കുമ്പസാരം, അത്ഭുതമാമനും കുട്ട്യോളും, ഇല പറഞ്ഞു കിളി ചിലച്ചു തുടങ്ങി 40-ല്‍പ്പരം പുസ്തകങ്ങൾ. 2017 നവംബറില്‍ പുറത്തിറങ്ങിയ ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവും. കേരള പോലീസിന്റെ ‘ശുഭയാത്ര’ റോഡ് സുരക്ഷാ പദ്ധതിക്കായി മോഹന്‍ലാലിനെ നായകനാക്കി പത്തു ലഘുചിത്രങ്ങൾ സംവിധാനം ചെയ്തു. പത്രപ്രവര്‍ത്തനമികവിനുള്ള ‘നോറിവെറ്റ്’ പുരസ്‌കാരം, കെ. തായാട്ട് ബാലസാഹിത്യ പുരസ്‌കാരം, മുതുകുളം കെ. രാഘവന്‍പിള്ള പുരസ്‌കാരം എന്നിവ കരസ്ഥമാക്കി. 

E-mail: tonychittettukalam@gmail.com.

Web: www.tonychittettukalam.com , www.lifelinegroup.in

YouTube: @lifestorieswithtony​.

  • ഞാൻ യോഹന്നാൻ
    New!-11%
    (0)

    ഞാൻ യോഹന്നാൻ

    Book : Njan Yohannan

    Author:  Tony Chittettukalam (ടോണി ചിറ്റേട്ടുകളം)

    Genre : Novel

    Binding : Paperback

    Publisher : Carnet

    Language : Malayalam

    Original price was: ₹280.00.Current price is: ₹250.00.
Shopping cart close
Wishlist link copied!