Sukesh R. Pillai
സാമൂഹിക സംരംഭകനും എഴുത്തുകാരനും കഥാകൃത്തമാണ് സുകേഷ് ആർ. പിള്ള .സ്നേഹം, ഓർമ്മകൾ, സൗഹൃദം, മനുഷ്യബന്ധങ്ങളുടെ കരുത്ത് എന്നിവയെ ആവിഷ്കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘പിള്ളയുടെ തള്ളുകൾ’2024-ൽ ഏറ്റവും നല്ല ആത്മകഥയ്ക്കുള്ള പത്മശ്രീ തിക്കുറിശ്ശി ഫൗണ്ടേഷൻ സിൽവർ ജൂബിലി സാഹിത്യ പുരസ്കാരം ലഭിച്ചു. ന്യൂഡൽഹിയിലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2024-ൽ ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനാസംസ്കാരവും സാമൂഹിക പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിൽ Book n Beyond പബ്ലിക് ലൈബ്രറിയും ‘ഗരുഡ കമ്മ്യൂണിറ്റി ലൈബ്രറി’യും അദ്ദേഹം സ്ഥാപിച്ചു. കായികരംഗത്തോടുള്ള താൽപ്പര്യം കാരണം 2016 ഒക്ടോബർ 20-ന് തിരുവനന്തപുരത്ത് ‘ലവ് ഓൾ സ്പോർട്സ് അക്കാദമി’ (Love All Sports Academy) എന്ന സ്പോർട്സ് എക്സലൻസ് സെന്റർ ആരംഭിച്ചു. ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിൽ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അക്കാദമിയുടെ ലക്ഷ്യം.