Description
സൂര്യ കേന്ദ്രിതമായ സസ്യലോകത്തിലൂടെ സഞ്ചരിക്കുന്ന ഊർജ്ജം തന്നെയാണ് കാവ്യോർജ്ജ്യമായി ഹൃഷികേശന്റെ കവിതകളിൽ, കാഴ്ചയുടെ തെളിച്ചമായി സമകാലിക ജീവിതത്തെ വിശദീകരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാള കവിതാരംഗത്ത് ഉണർന്നിരിക്കുന്ന ഹൃഷികേശൻ പി ബിയുടെ ഒഴുക്കും പ്രസരിപ്പും നിറഞ്ഞ ഈ കവിതകൾ വെളിച്ചത്തിന്റ സ്ഫോടനമായി വരുന്ന ഹരിതദർശനത്തിന്റെ സാക്ഷ്യങ്ങളാവുന്നു. ഹൃഷികേശന്റെ തിരഞ്ഞെടുത്തതും പുതിയതുമായ എഴുപതു കവിതകളുടെ സമാഹാരം





