P.B. Hrishikesan
ചാലക്കുടിക്കടുത്ത് മേലൂരില്‍ ജനിച്ചു. അച്ഛന്‍: പടുതോള്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്. അമ്മ: ഗൗരി അന്തര്‍ജ്ജനം. വിദ്യാഭ്യാസം: മേലൂര്‍ എല്‍പി, യു.പി., ഹൗസ്‌ക്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തൃശൂര്‍ എൻജിനീയറിങ് കോളജ്. മുംബൈയിലെ കെ.ജെ. സോമയ്യ ഡീംഡ് യൂണിവേഴ്‌സിറ്റി, ബെംഗ്ലൂരുവിലെ എസ്. വ്യാസ യോഗ യൂണിവേഴ്‌സിറ്റി. മുംബൈയില്‍ ആണവോര്‍ജ്ജ വകുപ്പിൽ സയന്റിഫിക് ഓഫീസറായി ജോലി ചെയ്തു വിരമിച്ചു. താമസം മേലൂരില്‍. പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍: പാതിപൊള്ളിയൊരക്ഷരം , കണ്ണാടിപ്പുഴ, മിണ്ടല്‍ , ഒന്നടുത്തു വരാമോ നീ , കാണാതാവുന്നവര്‍ , ലോലചിത്തരാം ചിത്രശലഭങ്ങളെപ്പോലെ , ഇഴജന്തു , ണം എന്നൊരു പ്രാര്‍ത്ഥന എന്നീ കവിതാസമഹാരങ്ങൾ. അമ്പതിലേറെ കവിതകള്‍ മറാഠിയില്‍ നിന്നും മറ്റു ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ചങ്ങമ്പുഴ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മൂടാടി ദാമോദരന്‍ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, കഥാരംഗം പുരസ്‌കാരം, വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരം, എ.അയ്യപ്പന്‍ ട്രസ്റ്റിന്റെ ഐസക് പുരസ്‌കാരം, കേരളവാര്‍ത്താ ദിനപ്പത്രത്തിന്റെ ഗൗരി വെങ്കിടേഷ് പുരസ്‌കാരം, തൃശ്ശൂര്‍ സഹൃദയവേദി പുരസ്‌കാരം, വെണ്മണി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നിവയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.