Description
അത്യുക്തിയിലും ന്യൂനോക്തിയിലും കാലചരിത്രത്തിൽ തേടുന്നതാണ് ശ്രുതിൻ്റെ കഥകൾ. ശ്രുതിൻ്റെ കഥകളിൽ പ്രമേയ വൈവിധ്യമുണ്ട്. വാക്യങ്ങളുടെ സംഗ്രഹഭംഗിയുണ്ട്. ആദിമദ്ധ്യാന്തനിഷേധമുണ്ട്. എളുമ്പ എന്ന ഒരൊറ്റ കഥ മതി കഥയുടെ പാഠശാലയിലേക്ക് കടന്നു ചെല്ലാൻ. കാടിൻ്റെ മുഴക്കവും, കാപാലികരുടെ ഇളക്കവും കാവൽക്കാരുടെ ഒരുക്കവും അത്യുക്തിയില്ലാതെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഈ കഥയുടെ നന്മ.
കഥയുടെ ഒരാൾക്കൂട്ടം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എളുമ്പയുടെ കഥാകാരൻ നിരാകരിക്കപ്പെടില്ലെന്ന് തീർച്ച.
വി ആർ സുധീഷ്





