Description
ലോകം വികസിക്കുന്നതിനനുസരിച്ച് മാനസിക സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മനസ്സിനെ കുറിച്ചും അതിന്റെ സങ്കീർണ്ണമായ വ്യാപാരങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വളരെ പ്രസക്തമായ കൃതിയാണിത്. ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ, ഡിജിറ്റൽ സ്ക്രീനുകളിൽ തളച്ചിടപ്പെടുന്ന കുട്ടികളുടെ മാനസികാരോഗ്യം, ശരിയായ രക്ഷാകർതൃത്വം, വിവിധങ്ങളായ മനഃശാസ്ത്ര ചികിത്സാരീതികൾ എന്നിവയെക്കുറിച്ചെല്ലാം ശാസ്ത്രീയമായി തന്നെ ഗ്രന്ഥകർത്താവ് ഇതിൽ വിശകലനം ചെയ്യുന്നു.
സാധാരണ വായനക്കാർക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉപകരിക്കുന്ന മികച്ചൊരു കൈപ്പുസ്തകം.
ഡോ.
ഹുസൈൻ രണ്ടത്താണി
സാജിദ് എഴുതിയ ഈ മനഃശാസ്ത്ര പുസ്തകം എന്തുകൊണ്ടും പുതുമയാർന്നതാണ്. വ്യത്യസ്ത വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രക്ഷിതാക്കൾക്കും അധ്യാപകർക്കും കൗൺസിലേഴ്സിനും എല്ലാം തന്നെ ഉപകരിക്കുന്ന ഗ്രന്ഥമാണിത്. മനഃശാസ്ത്രം എന്നാൽ പെരുമാറ്റ ശാസ്ത്രം എന്നാണ്. പെരുമാറ്റം എന്നാൽ സംസാരം, ശരീരചലനം, ചിന്ത, മാനസിക വികാരങ്ങൾ എന്നിവയാണ്. ഈ പുസ്തകം വായിക്കുന്നത് എന്തുകൊണ്ടും ആർക്കും ഉപകരിക്കുമെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
അഡ്വ. എ.കെ. ഇസ്മായിൽ വഫ





