Abdulla Perambra
അബ്ദുള്ള പേരാമ്പ്ര
കവി, ഗദ്യകാരന്‍, വിവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് മരുതേരി ഗ്രാമത്തില്‍ ജനനം. 106 കൃതികളുടെ കര്‍ത്താവ്. ‘നെല്‍പാരിയിലെ അമ്മ’ എന്ന ബാലനോവല്‍ കുട്ടികള്‍ക്കുള്ള സിനിമയായിട്ടുണ്ട്. 15 വര്‍ഷക്കാലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസ ജീവിതം നയിച്ചു. കവിതകള്‍ ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലേക്കും ബാലസാഹിത്യ കഥകള്‍ തമിഴിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകള്‍ക്ക് മാധ്യമം പുരസ്‌കാരം, അറ്റ്‌ലസ്–കൈരളി അവാര്‍ഡ്, ദുബായ് മലയാളി സമാജം അവാര്‍ഡ്, കല അവാര്‍ഡ്, ടി. ഉബൈദ് പുരസ്‌കാരം, ബി.ആര്‍. അംബേദ്കര്‍ പുരസ്‌കാരം, കവിതയ്ക്കുള്ള പ്രഥമ കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം എന്നിവയും, ബാലസാഹിത്യത്തിന് പ്രഥമ പടിയത്ത് അവാര്‍ഡ്, പുല്ലാര്‍ക്കാട്ട് ബാബു പുരസ്‌കാരം, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവയും അടക്കം പതിനഞ്ചിലേറെ പുരസ്‌കാരങ്ങള്‍.