P.K. Surendran
ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 2024 ഐ.എഫ്.എഫ്.കെ.യുടെ അന്താരാഷ്ട്രമത്സരവിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറിയുടെ തലവനായിരുന്നു. ‘അഞ്ചു ക്യാമറകള്‍ ജീവിതം പറയുന്നു’, ‘സിനിമ പാതി പ്രേക്ഷകന്‍ ബാക്കി’, ‘സിനിമ വാക്കുകളില്‍ കാണുമ്പോള്‍’, ‘ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍’, ‘വെളിച്ചം കൊണ്ട് മെനയുന്ന ശില്പങ്ങള്‍’, ‘സിനിമ: പാഠവും കാഴ്ചയും’, ‘ആന്ദ്രി താര്‍കോവസ്‌കി: വിശ്വാസവും ബലിയും’, ‘സിനിമ ഒബ്‌സ്‌ക്യൂറ’, ‘സംഭാഷണങ്ങളുടെ പുസ്തകം’, ‘നിലവിളികളും നിശ്ശബ്ദതയും’, ‘ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും’ (പ്രശസ്ത ആര്‍ക്കൈവിസ്റ്റ് പി.കെ. നായരുടെ ‘Yesterday’s Films for Tomorrow’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം), ‘അഭേദ് ആകാശ്’ (മണി കൗളിന്റെ അഭിമുഖപുസ്തകമായ ‘The Uncloven Space’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം), ‘മേളനങ്ങളുടെ കല’ (ശ്രീകാന്ത് ശ്രീനിവാസന്റെ ‘Modernism by Other Means – The Films of Amit Dutta’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം), ‘പെണ്ണുങ്ങളുടെ സിനിമാ റിപ്പബ്ലിക്’, ‘വിചിത്ര സിനിമകള്‍’, ‘മതാത്മകസിനിമകള്‍, മതവിമര്‍ശനസിനിമകള്‍’ (എഡിറ്റര്‍), ‘ഗുരു ദത്ത്: ട്രാജഡിയും മെലോഡ്രാമയും’ (അരുണ്‍ ഖോപ്കറിന്റെ ‘Guru Dutt: Tragedy in Three Acts’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം), ‘സിനിമ സ്ട്രീറ്റ്’, ‘ഡിജിറ്റല്‍ സിനിമ’ (എഡിറ്റര്‍), ‘സിനിമ: പുനരപി മരണം, പുനരപി ജനനം’ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കുമാര്‍ ഷഹാനി: ക്യാമറ: കലയും കലഹവും’, ‘ഇങ്ങനെയും ചില സിനിമാഭ്രാന്തുകള്‍’, ‘നമ്മെ സ്പര്‍ശിക്കുന്ന സിനിമകള്‍’ എന്നീ പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. Mobile: 9747989056, Email: pksuren57@gmail.com