Sandhya R
തിരുവനന്തപുരം ജില്ലയിലെ ആനയറയിൽ വെട്ടൂർ പി. രാജൻ്റെയും ബി. സുനന്ദ
യുടേയും മകളായി ജനിച്ചു. മലയാള സാഹിത്യത്തിൽ എം. എ., ബി. എഡ്. ബിരുദങ്ങൾ നേടി. കഴക്കൂട്ടം സൈനികസ്ക്കൂളിൽ മുപ്പത് വർഷക്കാലം അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. കസാക്ക് കഥകൾ, നമ്മുടെ ബാപ്പു,
സാരംഗിയുടെ ചിത്രപുസ്തകം, കുമാരനാശാൻ്റെ സ്നേഹകാവ്യങ്ങൾ – കഥാ
രൂപത്തിൽ കേട്ടെഴുത്തുകൾ, പാർവണയുടെ ചങ്ങാതി പ്രാവുകൾ, ഒക്ടേവിയാ സ്പെയ്സ് ഷട്ടിൽ, രാമായണത്തിലെ കഥാപാത്രങ്ങൾ എന്നീ ബാലസാഹിത്യ
കൃതികൾ രചിച്ചു. കലകൾ – കേരളസംസ്കാരത്തിന്റെ അടിസ്ഥാനശിലകൾ
എന്ന വൈജ്ഞാനിക ഗ്രന്ഥവും രചിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ
അവാർഡ് (2020), ബാലസാഹിത്യ അക്കാദമി അവാർഡ്, എസ്.കെ. പൊറ്റക്കാട്ട്
അവാർഡ്, അഷിതാ സ്‌മാരക അവാർഡ്, കാമ്പസ് ഷോട്ട് ഫിലിം അവാർഡു
കൾ, എന്നിവ നേടിയിട്ടുണ്ട്. നാടകരചന, ഗാനരചന, തിരക്കഥാരചന എന്നിവ
യിലും സജീവം.