Description
യുദ്ധത്തിൽ മുറിവേറ്റവരും ചിത്തരോഗികളും ട്രാൻസ് മനുഷ്യരും തിരസ്കൃതപ്രണയികളും സ്വയംഹത്യ ചെയ്തവരും ആത്മാക്കളും നിഖിലേഷിൻ്റെ കവിതകളിൽ കടന്നുവരുന്നു. വൈവിധ്യങ്ങളിലേക്ക് പടരുന്ന കവിതകളാണ് നിഖിലേഷിൻ്റേത്. ഇത്തരം മനുഷ്യാവസ്ഥകളെ സൂക്ഷ്മമായി കണ്ടെടുക്കാൻ നിഖിലേഷിന് സാധിക്കുന്നുണ്ടെന്ന് ഈ കവിതകളെല്ലാം സാക്ഷ്യം പറയുന്നു.പ്രമേയപരമായ ഏകതാനത തെല്ലുമില്ലാത്തവ. ജീവിതത്തിൻ്റെ നൈമിഷികാനുഭവങ്ങളിലേക്കെന്നപോലെ, രാജ്യാതിർത്തികൾക്കപ്പുറത്തേക്കും കവിയുടെ ഭാവനകൾ സഞ്ചരിക്കുന്നു.
‘അഗ്നി വിഴുങ്ങിയും നിലാവ് കുടിച്ചും അജ്ഞാതശാഖികളിലെ കൂടു തേടി’ നിഖിലേഷിന്‍റെ കവിമനസ്സ് സഞ്ചരിക്കുന്നു.





