CARNET BOOKS

Vinayak Nirmal

കോട്ടയം ജില്ലയിലെ പ്രവിത്താനം സ്വദേശി. വിനായക് നിർമ്മൽ എന്നത് തൂലികാനാമമാണ്. കുറവിലങ്ങാട് ദേവമാതാ, പാലാ സെന്റ് തോമസ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല എന്നിവിടങ്ങളിലായി കോളജ് വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദധാരി. ഭാരതീയവിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ ബിരുദം. വിവിധ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്തതിനുശേഷം ഇപ്പോള്‍ സ്വതന്ത്രപത്രപ്രവര്‍ത്തകന്‍. കഥ, നോവല്‍, ലേഖനം, ജീവചരിത്രം, വിവര്‍ത്തനം, സിനിമ, ബാലസാഹിത്യം, ആത്മീയം, വൈജ്ഞാനിക സാഹിത്യം എന്നിങ്ങനെ വിവിധ ശാഖകളിലായി നൂറിലധികം ഗ്രന്ഥങ്ങള്‍. മികച്ച ജീവചരിത്രത്തിനുള്ള ഹിസ്റ്ററി കോണ്‍ഗ്രസ് സുവര്‍ണജൂബിലി അവാര്‍ഡ്, മൂല്യാധിഷ്ഠിത സാഹിത്യരചനയ്ക്കുള്ള ദീപനാളം സാഹിത്യഅവാര്‍ഡ്, 2024 ലെ ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

Shopping cart close
✓ Wishlist link copied!