Description
ദേശവൈവിധ്യങ്ങളെ ആവിഷ്ക്കരിക്കുന്ന മൂന്ന് മലയാള നാടകങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകമാണിത്. കേരളത്തിന്റെ ചരിത്ര-വര്‍ത്തമാനങ്ങളുടെ സാംസ്കാരികാടിത്തറയിൽ സാമൂഹ്യ-രാഷ്ട്രീയമാനങ്ങള്‍, തെയ്യം കലാദര്‍ശനങ്ങള്‍, വ്യക്തിയും സംസ്കാരവും എന്നിങ്ങനെ വ്യത്യസ്ത പ്രമേയപാഠങ്ങള് ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ ഇവിടെ പഠനവിധേയമാകുന്നു. കാഴ്ചയും ശബ്ദവും ചലനവും സംവേദനത്തിന്റെ മാനകങ്ങളായി മാറുന്ന നാടകങ്ങള്‍ കാലഘട്ടത്തിന്റെ പ്രതിരോധപാഠം കൂടിയാണ്. ഇവിടെ പഠനവിധേയമാക്കിയിട്ടുള്ള നാടകങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് വടക്കന്‍ കേരളത്തിന്റെ ജൈവഭൂമികയില് കലാത്മകവും ക്രിയാത്മകവുമായ ഐക്യത്തിന്റെ ബദല്‍ കൂടെയാണ്.





