Description
ലോകരാഷ്ട്രീയത്തെ ഇളക്കിമറിച്ച മാവോ അന്തരിച്ചിട്ട് 50 വർഷങ്ങൾ തികയുകയാണ്. അദ്ദേഹത്തിന്റെ മരണത്തോടെ ചൈന മാവോയെയും മാവോയുടെ ആശയങ്ങളെയും കൈവിട്ടു. ലോകമൊട്ടാകെ മഹാനായ അമരക്കാരൻ അല്ലെങ്കിൽ നിർദ്ദയനായ ഏകാധിപധി എന്നിങ്ങനെ മാവോ പുകഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ചെയ്തു. എ ഐ കാലത്ത് മാവോയ്ക്ക് എന്താണ് പ്രസക്തി? എഐ വായനയിൽ തെളിയുന്ന മാവോയുടെ ചിത്രം എന്താണ്? പുതിയ കാലത്ത് മാവോയുടെ ജീവിതത്തെയും സിദ്ധാന്തപരിസരത്തെയും പുതിയ കണ്ണുകളോടെ സമീപിക്കുന്ന പുസ്തകം.





