Description
അസാധാരണമായ അനുഭവങ്ങളെ മികവുറ്റ കഥകളായി സൃഷ്ടിച്ചു നമ്മുടെ മനസ്സിനെ വിഭ്രമിപ്പിക്കുന്ന നവീന കാഥികനാണ് ശ്രീകുമാര്‍ ഭാസ്കരന്‍. അദ്ദേഹത്തിന്‍റെ അനുഭവ പരിസരം എത്രയോ ദൂരെ മലയാളിയുടെ പതിവ് സാരസ്വത ബോധത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന ലോകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഹൃദയം ദ്രവിപ്പിക്കുന്ന മാനവികതയാണ് വായിച്ചു കഴിഞ്ഞും നമ്മെ മഥിപ്പിക്കുന്ന ഈ കഥകളുടെ പ്രത്യേകത. പുതിയ മൂല്യവിചാരങ്ങളും സ്നേഹത്തിന്‍റെ മൃദുലമായ കരസ്പര്‍ശവും ഒത്തുചേരുന്ന ഈ യഥാതഥ കഥകള്‍ മലയാളി വായനക്കാര്‍ പൊതുവേ ഇക്കാലത്ത് അനുഭവിക്കാത്തതാണ്. ചെറിയ വരികളില്‍ വലിയൊരു ലോകം സൃഷ്ടിക്കുന്ന ഈ കഥാകൃത്തിന്റെ ഓരോ കഥയും നിങ്ങളെ വശീകരിക്കും. നിങ്ങളുടെ മനസ്സ് വിമലീകരിക്കും. – പി. എസ്. ജോസഫ്





